ജനനം കണ്ണൂര്‍ ജില്ലയില്‍ അരോളി.
1963ല്‍ കാസര്‍ഗോഡ് ചിത്രകലാ അദ്ധ്യാപകനായി തുടക്കം. 1976ല്‍ സംസ്ഥാന പബ്ലിക് റിലേഷന്‍സ് ഡയറക്റ്ററേറ്റില്‍(തിരുവനന്തപുരം)ഡിസൈനറായി.1977ല്‍ കുങ്കുമത്തില്‍ "സാക്ഷി" എന്ന കാര്‍ട്ടൂണ്‍ പംക്തി ആരംഭിച്ചു... 30 വര്‍ഷത്തിലേറെയായി ഈ പംക്തി തുടരുന്നു.
കേരള ഗവണ്മെന്റിന്റെ ടൂറിസം വകുപ്പു നടത്തിയ "ക്ലിക്കേരള" ദേശിയ ഫോട്ടോഗ്രാഫി മത്സരത്തില്‍ സമ്മാനം ലഭിച്ചിട്ടുണ്ട്. ഫോട്ടോകള്‍ പ്രമുഖ പ്രസിദ്ധീകരണങ്ങളുടെ മുഖച്ചിത്രങ്ങളായിട്ടുണ്ട്. 1985ല്‍ പരിസ്ഥിതി പോസ്റ്ററിന് ഗവണ്മെന്റിന്റെ കാഷ് അവാര്‍ഡ് ലഭിച്ചിരുന്നു. ധാരാളം ഫോട്ടോ-കാര്‍ട്ടൂണ്‍-പെയിന്റിഗ് സംസ്ഥാനതല മത്സരങ്ങളുടെ വിധികര്‍ത്താവായിരുന്നിട്ടുണ്ട്.
സൂര്യ ടിവിയില്‍ ഒരു വര്‍ഷക്കാലം "പൊന്‍പുലരിയില്‍"-"വര"പഠിപ്പിച്ചിരുന്നു.
ഇപ്പോള്‍ മാത്രുഭൂമിയുടെ "നര്മ്മഭൂമിയില്" പരിണാമം എന്ന കാര്‍ട്ടൂണ്‍ പംക്തി വരക്കുന്നു.
കാസര്‍ഗോഡ് നിന്നും പ്രസിദ്ധീകരിക്കുന്ന ഉത്തരദേശം ദിനപ്പത്രത്തില്‍ രാഷ്ട്രീയ കാര്ട്ടൂണുകള് വരക്കുന്നുണ്ട്.
പുസ്തകം: സാക്ഷി-കാര്‍ട്ടൂണ്‍ സമാഹാരം.(ഗൌത ബുക്സ്, തിരുവനന്തപുരം)
താമസം തിരുവനന്തപുരം.
ഭാര്യ: മേഴ്സിടീച്ചര്‍
രണ്ടു പെണ്മക്കള്, വിവാഹിതര്‍.
പ്രിയപ്പെട്ട മാഷെ, സ്വാഗതം ! ഈ ബ്ലോഗ് ഇന്നാണ് ആദ്യമായി കാണുന്നത്.
ചില തോന്നലുകള്‍.. 1. വര bitmap-ഇല് സ്കാന്‍ ചെയ്യാതെ grayscale-ഇല് ചെയ്താല്‍ വരകള്‍ക്ക് ഒരു മാര്‍ദ്ദവമുള്ളതായി തോന്നും. 2. കുറച്ചൂടെ വലുതാക്കി എഴുതിയാല്‍, blow up ചെയ്യാതെ തന്നെ സന്ദര്‍ശകര്‍ക്ക് ഒരു പിടിപാട് കിട്ടും. അങ്ങനെ ആസ്വാദനം, ഹിറ്റ്സും, മെച്ചപ്പെടും. മറ്റൊന്നും വിലയിരുത്താന്‍ ഞാന്‍ ആളല്ല. സത്യത്തില്‍ മാഷ് 80കളുടെ ഒടുവില്‍ ക്യാമ്പുകളില്‍ വെച്ച് സൂചിപ്പിയ്ക്കാറുള്ള എന്റെ അലക്ഷ്യമായ കൈയെഴുത്ത് പണ്ടത്തെ ശങ്കരനായിത്തന്നെ നില്ക്കുന്നു. ഞാന്‍ കാറ്ട്ടൂണ് വരയ്ക്കാത്തതിന്റെ ഒരു കാരണം അതാകാം.
പിന്നെ സാക്ഷി എന്നുള്ള പേരിലു തന്നെ വരയ്കുകയും എഴുതുകയും ചെയ്യുന്ന ഒരാളുണ്ട് മലയാളം ബ്ലോഗിലു ഡിസംബര്‍ 2005 മുതലുഇതാണു ബ്ലോഗ്ഗ് യു.ആര്.എല്‍ -- (http://sakshionline.blogspot.com/). , അതൊണ്ട് താങ്കള്‍ക്ക് കഴിയുമെങ്കില്‍ ഈ സാക്ഷി എന്ന പേരു മാറ്റിയാല്‍ തെറ്റിദ്ധാരണ ഒഴിവാക്കാമായിരുന്നു.
വരച്ചും എഴുതിയും ബൂലോഗം സമ്പന്നമാക്കു താങ്കളും. വീണ്ടും സ്വാഗതം.
മാഷെ....ഏകദേശം പത്ത് വര്‍ഷം മുന്‍പ് തിരുവനന്തപുരത്ത് വെച്ചു നടന്ന കാര്‍ട്ടൂണിസ്റ്റ് രാജു നായര്‍ക്ക് അവാര്‍ഡ് നല്കുന്ന വേദി, കാര്‍ട്ടൂണിസ്റ്റ് അബു എബ്രഹാം,റ്റോംസ് തുടങ്ങിയവര്‍ക്കൊപ്പം താങ്കളെയും ഞാന്‍ കണ്ടു. അന്ന് ഞങ്ങള്‍ക്ക് വേണ്ടി ചില വരകള്‍ പറഞ്ഞ് തന്നു ...ഓര്‍ക്കുന്നുവോ ആവോ....? അതിന്റെയെല്ലാം ബലത്തില്‍ ചിലപ്പോഴെല്ലാം ഞാനും ചില വരാകള് നടത്താറുണ്ട്....ബ്ലോഗില്‍ പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ സന്തോഷം എന്റെ ബ്ലൊഗ്..( http://www.keralacartoons.blogspot.com )
14 comments:
കേശവന്റെ വിലാപങ്ങള്‍ വിവാദമായ കാലത്ത് വരച്ചത്.
കൊള്ളാം.
:)
good mashey
പ്രിയപ്പെട്ട മാഷെ,
സ്വാഗതം !
ഈ ബ്ലോഗ് ഇന്നാണ് ആദ്യമായി കാണുന്നത്.
ചില തോന്നലുകള്‍..
1. വര bitmap-ഇല് സ്കാന്‍ ചെയ്യാതെ grayscale-ഇല് ചെയ്താല്‍ വരകള്‍ക്ക് ഒരു മാര്‍ദ്ദവമുള്ളതായി തോന്നും.
2. കുറച്ചൂടെ വലുതാക്കി എഴുതിയാല്‍, blow up ചെയ്യാതെ തന്നെ സന്ദര്‍ശകര്‍ക്ക് ഒരു പിടിപാട് കിട്ടും. അങ്ങനെ ആസ്വാദനം, ഹിറ്റ്സും, മെച്ചപ്പെടും.
മറ്റൊന്നും വിലയിരുത്താന്‍ ഞാന്‍ ആളല്ല. സത്യത്തില്‍ മാഷ് 80കളുടെ ഒടുവില്‍ ക്യാമ്പുകളില്‍ വെച്ച് സൂചിപ്പിയ്ക്കാറുള്ള എന്റെ അലക്ഷ്യമായ കൈയെഴുത്ത് പണ്ടത്തെ ശങ്കരനായിത്തന്നെ നില്ക്കുന്നു. ഞാന്‍ കാറ്ട്ടൂണ് വരയ്ക്കാത്തതിന്റെ ഒരു കാരണം അതാകാം.
അശംസകള്‍ !
ബൂലോകത്തേക്ക് സ്വാഗതം. വരയും ചിരിയും ചേര്‍ത്തു വെയ്ക്കുന്നവര്‍ ബൂലോകത്ത് കൂടി കൂടി വരുന്നു. നല്ലത്.
ബ്ലൊഗില്‍ തുടക്കകാരനായ എനിക്കു പ്രൊത്സാഹനം നല്കിയ എല്ലാ ബൂലോകവാസികള്‍ക്കും നന്ദി.
ബൂലോകത്തേക്ക് സ്വാഗതം.
-സുല്‍
പ്രിയ മാഷെ ,
താങ്കളുടെ വരകള്‍ ഇനി ബ്ലോഗിലും കാണാം എന്നതില്‍ വളരെ സന്തോഷമുണ്ട് .
താങ്കള്‍ക്ക് സ്വാഗതം.
പിന്നെ സാക്ഷി എന്നുള്ള പേരിലു തന്നെ വരയ്കുകയും എഴുതുകയും ചെയ്യുന്ന ഒരാളുണ്ട് മലയാളം ബ്ലോഗിലു ഡിസംബര്‍ 2005 മുതലുഇതാണു ബ്ലോഗ്ഗ് യു.ആര്.എല്‍ -- (http://sakshionline.blogspot.com/). , അതൊണ്ട് താങ്കള്‍ക്ക് കഴിയുമെങ്കില്‍ ഈ സാക്ഷി എന്ന പേരു മാറ്റിയാല്‍ തെറ്റിദ്ധാരണ ഒഴിവാക്കാമായിരുന്നു.
വരച്ചും എഴുതിയും ബൂലോഗം സമ്പന്നമാക്കു താങ്കളും. വീണ്ടും സ്വാഗതം.
മാഷേ ഞാനും സാക്ഷിയായി. നന്നായിരിക്കുന്നു.
മാഷെ....ഏകദേശം പത്ത് വര്‍ഷം മുന്‍പ് തിരുവനന്തപുരത്ത് വെച്ചു നടന്ന കാര്‍ട്ടൂണിസ്റ്റ് രാജു നായര്‍ക്ക് അവാര്‍ഡ് നല്കുന്ന വേദി, കാര്‍ട്ടൂണിസ്റ്റ് അബു എബ്രഹാം,റ്റോംസ് തുടങ്ങിയവര്‍ക്കൊപ്പം താങ്കളെയും ഞാന്‍ കണ്ടു. അന്ന് ഞങ്ങള്‍ക്ക് വേണ്ടി ചില വരകള്‍ പറഞ്ഞ് തന്നു ...ഓര്‍ക്കുന്നുവോ ആവോ....? അതിന്റെയെല്ലാം ബലത്തില്‍ ചിലപ്പോഴെല്ലാം ഞാനും ചില വരാകള് നടത്താറുണ്ട്....ബ്ലോഗില്‍ പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ സന്തോഷം
എന്റെ ബ്ലൊഗ്..( http://www.keralacartoons.blogspot.com )
പ്രിയ കൃഷ്ണന്മാഷേ,
ചിത്രകാരന് ബഹുമാനിച്ചിരിക്കുന്നു.
മാഷെ, മലയാളം ബ്ലൊഗിങിനെക്കുറിച്ച് ചില വിവരങ്ങള്‍ ഇവിടെ ക്ലിക്ക് ചെയ്താല്‍ ലഭിക്കും.
Post a Comment